Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvananthapuram District Sessions Court

തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി കേ​സ്: ശി​ക്ഷ റ​ദ്ദാ​ക്ക​മെ​ന്ന ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ൽ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ പൗ​ര​നെ ക്രി​മി​ന​ൽ​ക്കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ തൊ​ണ്ടി​മു​ത​ലി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്ന കേ​സി​ൽ മു​ൻ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ൽ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് കോ​ട​തി ആ​ന്‍റ​ണി രാ​ജു​വി​നെ ശി​ക്ഷി​ച്ചി​രു​ന്നു. ഈ ​ശി​ക്ഷ റ​ദ്ദാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ലാ​ണ് ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​യാ​യ വി​ദേ​ശി​യെ ര​ക്ഷി​ക്കാ​നാ​യി തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം മു​റി​ച്ചും മാ​റ്റം വ​രു​ത്തി​യും തെ​ളി​വ് ന​ശി​പ്പി​ച്ചു എ​ന്ന​താ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രെ​യു​ള്ള കേ​സ്. കേ​സ് ന​ട​ന്ന കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹം അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു.

ആ​ന്‍റ​ണി രാ​ജു ര​ണ്ടാം പ്ര​തി​യാ​യ തൊ​ണ്ടി​മു​ത​ലി​ൽ തി​രി​മ​റി കേ​സി​ൽ മൂ​ന്ന് വ​ർ​ഷം വ​ർ​ഷം ത​ട​വി​നും പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​ണ് നെ​ടു​മ​ങ്ങാ​ട് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ശി​ക്ഷാ​വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റ​ണി രാ​ജു നേ​ര​ത്തെ സെ​ഷ​ൻ​സ് കോ​ട​തി​യി​ലും പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യി​ലും എ​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

മൂ​ന്ന് വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നാ​ൽ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ പ്ര​കാ​രം ആ​ന്‍റ​ണി രാ​ജു​വി​ന് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up